അറിയിപ്പ് പലക
ദേവസ്വം ഓഫീസിൽ നിന്നുള്ള ഔപചാരിക അറിയിപ്പുകൾ, ഉത്സവപ്രോഗ്രാമുകൾ, ദിനംപ്രതി സമയക്രമത്തിലെ മാറ്റങ്ങൾ. പ്രസിദ്ധീകരിച്ച ക്രമത്തിൽ.
വാർഷിക ശിവരാത്രി മഹോത്സവം 2027 ഫെബ്രുവരി 18‑ന് രാത്രി. വഴിപാട് ബുക്കിങ്ങുകൾ (കൂവളമാല, കൂടിയാട്ട ദക്ഷിണ, അന്നദാനം) 2026 ഡിസംബർ 1 മുതൽ ദേവസ്വം ഓഫീസിലും ഓൺലൈനായിട്ടും തുറക്കുന്നു.
2000 വർഷത്തിലധികം പഴക്കമുള്ള ദേശനാഥനായ ചൊവ്വര ശ്രീ തൃപ്പുറയാർ മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക. ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ ആഹ്വാനം.
ശ്രീകൃഷ്ണ ജയന്തി വഴിപാട്
പുത്തരി പായസം വഴിപാട് കഴിക്കാൻ ആഗ്രഹമുള്ളവർ ഓഗസ്റ്റ് 23 വൈകുന്നേരം 7മണിക്ക് ഉള്ളിൽ ക്ഷേത്ര വഴിപാട് കൗണ്ടറിൽ പേര് നൽകേണ്ടതാണ്
2026 മാർച്ച് 19 മുതൽ 26 വരെ നടക്കുന്ന തിരുവുത്സവത്തിന്റെ എട്ട് ദിവസത്തെ പൂർണ്ണ പരിപാടികൾ, പറ നിരക്കുകൾ, ഉത്സവ ദിനങ്ങളിൽ ഭക്തർക്ക് നടത്താവുന്ന വഴിപാടുകളുടെ നിരക്കുകൾ എന്നിവ.
ശ്രീ തൃപ്പുറയാർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം. കൊടിയേറ്റ് മുതൽ ആറാട്ട് വരെയുള്ള ദിവസ പരിപാടികളും പ്രധാന വഴിപാടുകളുടെ നിരക്കുകളും.
എല്ലാ മാസവും ജനനക്ഷത്രത്തിൽ ഗണപതി ഹോമം കഴിക്കുന്നത് സകലദോഷപരിഹാരത്തിന് നല്ലതാണ്. എല്ലാ ദിവസവും ഗണപതി ഹോമം വഴിപാട് ഉണ്ടായിരിക്കുന്നതാണ്. വഴിപാടിന് ക്ഷേത്ര കൗണ്ടറിൽ ബന്ധപ്പെടുക — 7736747701.